മോഹന്‍ലാലിനു അച്ഛനാകാന്‍ പ്രായമായില്ലേ?
മാടംബിക്ക് ശേഷം സൂപര്‍ഹിറ്റ് എന്ന് പറയാന്‍ കഴിയുന്ന ഒരു മോഹന്‍ലാല്‍ ചിത്രം പിറന്നിരിക്കുന്നു-ശിക്കാര്‍. പടം പടച്ചതാകട്ടെ പരാജയക്കടല്‍ നീന്തിക്കടന്നു സംവിധായകന്‍ പദ്മകുമാരും. എല്ലാം നല്ലത് തന്നെ. ഏതോ ശത്രുവില്‍ നിന്നും രക്ഷപെടാന്‍ സ്വന്തം മകളുമൊത്ത് പരക്കം പായുന്ന അച്ഛന്ടെ കഥ എന്നാ ധാരണ വെച്ചാണ് ചിത്രം കാണാന്‍ പോയത്. പടം സൂക്ഷിച്ചു കാണുമ്പോഴാണ് മനസ്സിലാകുന്നത് മകള്‍ ഇവിടെ യഥാര്‍ഥ മകളല്ല. മറിച്ച് മരിച്ചുപോയ ഏട്ടന്റെ മകളെ വളര്‍ത്തുകയാണ്. പടത്തിന്റെ മൊത്തം കഥക്ക് ഇതുമായി വലിയ ബന്ധമൊന്നുമില്ല. അതെല്ലാം വേറെ. മാത്രമല്ല കഥയുടെ സത്യസന്ധതക്കു മകള്‍ സ്വന്തം പുത്രി തന്നെയയിരിക്കെന്ടെതും അത്യാവശ്യമാണ് . എന്നിട്ടും എന്തിനാണ് ഈ വളഞ്ഞ വഴി? സംവിധായകന്‍ പദ്മകുമാറിന്റെ വിശദീകരണം മോഹന്‍ലാല്‍ എന്ന നടന്റെ ഇമേജിനനുസരിച്ചുള്ള കതപത്രസ്രിഷ്ടിക്കു വേണ്ടി എന്നാണ് . എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്പ് സൂര്യഗായത്രി എന്ന ചിത്രത്തില്‍ ഇതേ പ്രായത്തിലുള്ള മകന്റെ അച്ഛനായി മോഹന്‍ലാല്‍ വേഷമിട്ടതാണ്. അന്നില്ലാത്ത ഇമേജാണോ ഇന്ന് ? അപ്പോള്‍ ഇത് ചിത്രം സൃഷ്ടിച്ചവരുടെ അനാവശ്യ മുന്‍ വിധിയാണെന്ന് വ്യക്തം . ഇത്തരം മുന്‍വിധികള്‍ വസ്തവത്തിലും പരുന്തിലും സംവിധായകനെ ചതിച്ചതാണ് . എന്നിട്ടും അനാവശ്യ താരപ്പതക്കങ്ങള്‍ തുന്നിക്കൊണ്ട് ശിക്കരിന്റ്റെ സ്രഷ്ടാക്കള്‍ കഥയുടെ സത്യസന്ധത നശിപ്പിചിരിക്കുകയാണ് . ചിത്രം വിജയത്തിന്റ്റെ കൊടുമുടികള്‍ കീഴടക്കുമ്പോഴും ഇത്തരം അനാവശ്യ താരപ്പതക്കങ്ങള്‍ ഊരിയെറിയാന്‍ മലയാളസിനിമ വൈകിയിരിക്കുന്നു എന്ന കാര്യം സംവിധയകനടക്കം എല്ലാവരും ഓര്‍ക്കേണ്ടതാണ്.